സിപിഐ ജില്ലാ സമ്മേളനം ജൂലൈ 17 മുതല്‍ കട്ടപ്പനയില്‍: സ്വാഗതസംഘം ഓഫീസ് ഇന്ന് തുറക്കും
സിപിഐ ജില്ലാ സമ്മേളനം ജൂലൈ 17 മുതല്‍ കട്ടപ്പനയില്‍: സ്വാഗതസംഘം ഓഫീസ് ഇന്ന് തുറക്കും

ഇടുക്കി: സിപിഐ ജില്ലാ സമ്മേളനം ജൂലൈ 17,18,19,20 തീയതികളില്‍ കട്ടപ്പനയില്‍ നടക്കും. കട്ടപ്പന ഗുരുമന്ദിരം റോഡിലുള്ള കേജീസ് ജ്വല്ലറി ബില്‍ഡിങ്ങില്‍ സ്വാഗതസംഘം ഓഫീസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ അധ്യക്ഷനാകും. 20 വര്‍ഷത്തിനുശേഷമാണ് ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.ആര്‍ ശശി അറിയിച്ചു.
What's Your Reaction?






