നരിയമ്പാറ സ്‌കൂളില്‍ മന്നം സ്പോര്‍ട്സ് ക്ലബ് തുടങ്ങി
നരിയമ്പാറ സ്‌കൂളില്‍ മന്നം സ്പോര്‍ട്സ് ക്ലബ് തുടങ്ങി

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ മന്നം സ്പോര്‍ട്സ് ക്ലബ് ചോറ്റുപാറ ബ്രൈറ്റ് വേ ചെസ് അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് കെ കെ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ഏകാഗ്രതയും ക്ഷമാശീലവും വളര്‍ത്തുന്നതില്‍ ചെസ് കളി മുഖ്യപങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്‍ഡോര്‍ മത്സര ഇനമായ ചെസ് മത്സരത്തോടെയാണ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചത്. സ്പോര്‍ട്‌സ് ക്ലബ് സെക്രട്ടറി അഭിദേവ് ജിന്‍സിന്, സ്‌കൂള്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ ചെസ് ബോര്‍ഡ് കൈമാറി. സീനിയര്‍ അധ്യാപകന്‍ ജോര്‍ജ് ജേക്കബ്, കായികാധ്യാപകന്‍ അമൃതേഷ് ഷാജി, ഗിരീഷ്‌കുമാര്‍ ടി എസ്, സുമേഷ് കെ എസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






