ഐഎന്‍ടിയുസി കട്ടപ്പനയില്‍ രാജീവ്ഗാന്ധി സദ്ഭാവനാ ദിനം ആചരിച്ചു
ഐഎന്‍ടിയുസി കട്ടപ്പനയില്‍ രാജീവ്ഗാന്ധി സദ്ഭാവനാ ദിനം ആചരിച്ചു
ഇടുക്കി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82 -ാമത് ജന്മദിനം ഐഎന്‍ടിയുസി മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റി സദ്ഭാവനാ ദിനമായി ആഘോഷിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക യുഗത്തിലേക്ക് സ്വപ്‌നം കാണാന്‍ ഭാരതത്തിലെ ചെറുപ്പക്കാരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഐടി യുഗത്തിന്റെ പിതാവാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു . മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി മനോജ് മുരളി , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി ചിരാന്‍കുന്നേല്‍, കര്‍ഷ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോസ് ആനക്കല്ലില്‍, പി എസ് രാജപ്പന്‍, കെ എസ് രാജീവ്, മോഹന്‍ നായര്‍, സി എം മത്തായി, പി സ് മേരിദാസന്‍, രാജീവ് ഞുണ്ടന്‍മാക്കല്‍, സുഭാഷ് പി ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?