കാമാക്ഷി പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ നടന്നു
കാമാക്ഷി പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ നടന്നു

കാമാക്ഷി പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരളം ക്യാമ്പയ്നിൽ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചത്.
മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യമുക്ത നവകേരളത്തിന്റെ സന്ദേശ വാഹകരാകുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കാമാക്ഷി പഞ്ചായത്ത് ഹാളിൽ നടന്ന കുട്ടികളുടെ ഹരിത സഭയിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും നോഡൽ ഓഫീസർമാരും കുട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുകയും റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു.
കാമാക്ഷി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെനി റോയ് അധ്യക്ഷയായ യോഗത്തിൽ പഞ്ചായത്ത് മെമ്പർ എം ജെ ജോൺ സ്വാഗതം പറഞ്ഞു.
ഇടുക്കി എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് നോഡൽ ഓഫീസർ ജോഷി കെ ജി റിപ്പോർട്ട് അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചൊള്ളാ മഠം, പഞ്ചായത്ത് മെമ്പർമാരായ ഷെർലി ജോസഫ്, അജയൻ.എൻ ആർ, ചെറിയാൻ കട്ടക്കയം, ജിന്റു ബിനോയ് എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂളുകൾക്ക് മോമെന്റോകൾ വിതരണം ചെയ്തു. മാലിന്യമുക്ത നവകേരളം പ്രതിജ്ഞയുംചൊല്ലി.
What's Your Reaction?






