നീലവെളിച്ചത്തില്‍ തിളങ്ങി ഇരട്ടയാര്‍ ഡാം
നീലവെളിച്ചത്തില്‍ തിളങ്ങി ഇരട്ടയാര്‍ ഡാം

കട്ടപ്പന : ഇരട്ടയാര്‍ പഞ്ചായത്തില്‍ പ്രമേഹരോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള മോണുമെന്റ് ചലഞ്ചില്‍ ഇരട്ടയാര്‍ ഡാം നീലശോഭയില്‍ തിളങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസും ഇരട്ടയാര്‍ പഞ്ചായത്തും ചെമ്പകപ്പാറ പിഎച്ച്എസും സംഘടിപ്പിച്ച ദിനാചരണത്തിന്റെ സമാപനമാണ് ഇരട്ടയാര്‍ അണക്കെട്ടില്‍ നടത്തിയത്. നീലപ്രകാശം അണക്കെട്ടിലേക്ക് തെളിയിച്ചാണ് പരിപാടി വ്യത്യസ്തമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി സ്വിച്ച്ഓണ്‍ നടത്തി ഉദ്ഘാടനം ചെയ്തു. പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷാഹിന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡാം സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍ പി ലീന അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ക്ലാസെടുത്തു. ലഘുലേഖകളും വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങള്‍, മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, സെക്രട്ടറി എന്‍ ആര്‍ ശിവദാസ്, ഡാം സേഫ്റ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ രാഹുല്‍ രാജശേഖരന്‍, വി എസ് ഗായത്രി, എസ് ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






