വണ്ടിപ്പെരിയാറില്‍ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനുസമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്. 59മൈല്‍ സ്വദേശി പരമശിവന്‍ (62)നാണ് കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റത്. ഇതേസമയം ബൈക്കില്‍ യാത്രചെയ്ത 2 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി 8ഓടെയാണ് കുമളിയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന ചങ്ങനാശേരി സ്വദേശികളുടെ ഇന്നോവ കാറും 59മൈലില്‍ നിന്ന് വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിക്കുടിയ നാട്ടുകാര്‍ ഇയാളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






