സിപിഐഎം രാജാക്കാട് ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
സിപിഐഎം രാജാക്കാട് ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

ഇടുക്കി: സിപിഐഎം രാജാക്കാട് ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് കുടുംബത്തിന്കൈമാറി. സിപിഐഎം സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ടെന്നും ഇതേ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതും. വീടില്ലാതെ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മിച്ച് നല്‍കുകയാണെന്നും സി വി വര്‍ഗീസ് പറഞ്ഞു. പ്ലാസ്റ്റിക് ഷെഡില്‍ കഴിഞ്ഞിരുന്ന മമ്മട്ടിക്കാനം സ്വദേശി കറുപ്പന്‍തറയില്‍ ജയമോള്‍ക്കും കുടുംബത്തിനുമാണ് സിപിഐഎം രാജാക്കാട് ലോക്കല്‍ കമ്മിറ്റി തണലൊരുക്കിയത്. പൊതുജനങ്ങളുടെയടക്കം സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എം എം മണി എംഎല്‍എ വീട് സന്ദര്‍ശിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഷൈലജ സുരേന്ദ്രന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ എന്‍ വി ബേബി, വി എ കുഞ്ഞുമോന്‍, എം എന്‍ ഹരിക്കുട്ടന്‍, ഏരിയാ സെക്രട്ടറി സുമ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, വീട് നിര്‍മാണകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എസ് സതി, കണ്‍വീനര്‍ പി എ വിജയന്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






