ബഥേല്‍ നവദര്‍ശന്‍ എസ്എച്ച്ജി മെഡിക്കല്‍ ക്യാമ്പ് നടത്തി
ബഥേല്‍ നവദര്‍ശന്‍ എസ്എച്ച്ജി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: ബഥേല്‍ നവദര്‍ശന്‍ എസ്എച്ച്ജി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബഥേല്‍ സെന്റ് ജേക്കബ്‌സ് പാരിഷ് ഹാളില്‍ വാത്തിക്കുടി പഞ്ചായത്തംഗം മിനി സിബിച്ചന്‍ ഉദ്ഘാടനംചെയ്തു. രജത ജൂബിലിയോടനുബന്ധിച്ച് സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, ഫിസിയോതെറാപ്പി, ഡയറ്റീഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഡോ. അമീന്‍, ഡോ. നിഷ ടി ജി, ഡോ. ടാനിയ ആന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. ഡോ. അമീന്‍ ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യമായ ഡിസ്‌കൗണ്ട് കൂപ്പണുകളും രോഗികള്‍ക്ക് നല്‍കി. സംഘം പ്രസിഡന്റ് റെജി പുറത്തേല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, സെക്രട്ടറി റെജി പട്ടശ്ശേരിയില്‍, ജോയിന്റ് സെക്രട്ടറി ബിജു താന്നിക്കല്‍, ട്രഷറര്‍ ഡോമിനിക് ചാക്കോ, കോ-ഓഡിനേറ്റര്‍ സെലന്‍ ദീപു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






