പീരുമേട്ടില്‍ കേഴയാട് ചത്തനിലയില്‍

പീരുമേട്ടില്‍ കേഴയാട് ചത്തനിലയില്‍

Oct 12, 2025 - 14:14
 0
പീരുമേട്ടില്‍ കേഴയാട് ചത്തനിലയില്‍
This is the title of the web page

ഇടുക്കി: പീരുമേടിനുസമീപം ദേശീയപാതയോരത്ത് കേഴയാടിനെ ചത്തനിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ വാഹനമിടിച്ച് ചത്തതാണെന്ന് കരുതുന്നു. രാവിലെ ഇതുവഴി കടന്നുപോയ യാത്രക്കാരാണ് ജഡം കണ്ടത്. റോഡിനുകുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ചതാണെന്നാണ് നിഗമനം. ഒന്നര വയസ് പ്രായമുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മുറിഞ്ഞപുഴയില്‍നിന്ന് വനപാലകര്‍ സ്ഥലത്തെത്തി ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

What's Your Reaction?

like

dislike

love

funny

angry

sad

wow