കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം ഉടന്‍: ജോസ് പാലത്തിനാല്‍

കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം ഉടന്‍: ജോസ് പാലത്തിനാല്‍

Jun 16, 2025 - 12:05
Jun 16, 2025 - 12:13
 0
കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പട്ടയം ഉടന്‍: ജോസ് പാലത്തിനാല്‍
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഉടന്‍ പട്ടയം ലഭ്യമാകുമെന്നും ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ നടത്തുമെന്നും കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍. പാര്‍ട്ടി ഇരട്ടയാര്‍ മണ്ഡലം കണ്‍വന്‍ഷനും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടും. ഇരട്ടയാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പട്ടയം ലഭിച്ചു. ഇതോടൊപ്പം ടൂറിസം, വാണിജ്യ മേഖലകളില്‍ നിലനിന്നിരുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടു. ജില്ലയില്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ വികസനം നടപ്പാക്കി. നത്തുകല്ല്- അടിമാലി റോഡ് ഉള്‍പ്പെടെ മികച്ച നിലവാരത്തില്‍ നിര്‍മിക്കും. ജില്ലയിലെ ഗ്രാമീണ റോഡുകളുടെ മുഖഛായ മാറി. ജനങ്ങളെ ദോഷകരമായി ബാധിച്ചിരുന്ന പല പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരമുണ്ടാക്കി. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മുഖ്യപങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കേരള കോണ്‍ഗ്രസാണ്. ആത്മഹത്യയിലേക്ക് നീങ്ങിയ കര്‍ഷകനെ മണ്ണില്‍ പിടിച്ചുനിര്‍ത്താനും മലയോര ജനതയ്ക്കുനേരെ വന്ന കുടിയിറക്കിനെ ചെറുത്തതും പാര്‍ട്ടിയും നേതാക്കളുഗാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ലാലച്ചന്‍ വെള്ളക്കട അധ്യക്ഷനായി. ഇരട്ടയാര്‍ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും തൂവല്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ച പ്രിന്‍സ് കുര്യാക്കോസിനെയും അനുമോദിച്ചു. ജോസുകുട്ടി കണ്ണമുണ്ട, ജിന്‍സണ്‍ വര്‍ക്കി, സണ്ണി കുഴിയാംപ്ലാവില്‍, ബിനോയി അഗസ്റ്റിന്‍, ബെന്നി കുഴിയോടി, ജെര്‍സിനോ കൊല്ലംപറമ്പില്‍, ജിമ്മിച്ചന്‍ കാരിമറ്റം, സിനി മാത്യു, സോണിയ മാത്യു, ജയ്‌നമ്മ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow