നീറ്റ് പരീക്ഷയില്‍ 2441-ാം റാങ്ക്: കണ്ണംപടി ആദിവാസിക്കുടിയുടെ അഭിമാനമായി ലിയോ

നീറ്റ് പരീക്ഷയില്‍ 2441-ാം റാങ്ക്: കണ്ണംപടി ആദിവാസിക്കുടിയുടെ അഭിമാനമായി ലിയോ

Jun 16, 2025 - 11:38
 0
നീറ്റ് പരീക്ഷയില്‍ 2441-ാം റാങ്ക്: കണ്ണംപടി ആദിവാസിക്കുടിയുടെ അഭിമാനമായി ലിയോ
This is the title of the web page

ഇടുക്കി: നീറ്റ് പരീക്ഷയില്‍ 416 മാര്‍ക്ക് നേടി കിഴുകാനം പുത്തന്‍പുരയ്ക്കല്‍ പി കെ ലിയോ കണ്ണംപടി ആദിവാസിക്കുടിക്ക് അഭിമാനമായി. അഖിലേന്ത്യ തലത്തില്‍ 2441-ാം റാങ്കാണ് ലിയോയ്ക്ക്. കുടിയില്‍നിന്ന് നേട്ടം കൈവരിക്കുന്ന ആദ്യ പുരുഷവിദ്യാര്‍ഥിയാണ്. മുമ്പ് മെഡിക്കല്‍ ബിരുദം നേടിയ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്.
പുത്തന്‍പുരയ്ക്കല്‍ പി കെ കുമാരന്റെ സിജിമോളുടെയും മൂന്നുമക്കളില്‍ ഇളയതാണ് ലിയോ. അച്ഛന്‍ കുമാരന്‍ കൃഷിക്കാരനാണ്. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് സേവനം നല്‍കുകയാണ് ലിയോയുടെ സ്വപ്‌നം. മാട്ടുത്താവളം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, മേരികുളം മരിയന്‍ സ്‌കൂള്‍, ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം. പട്ടികവര്‍ഗ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു നീറ്റ് പരിശീലനം. മൂത്ത സഹോദരന്‍ ഫ്രെഡി സിഎ വിദ്യാര്‍ഥിയും രണ്ടാമത്തെ സഹോദരന്‍ ടൈറ്റസ് ചരിത്രവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow