അഞ്ചുരുളിലെ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിക്കല്‍: കോണ്‍ഗ്രസ് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

അഞ്ചുരുളിലെ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിക്കല്‍: കോണ്‍ഗ്രസ് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Apr 29, 2026 - 15:31
 0
അഞ്ചുരുളിലെ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിക്കല്‍: കോണ്‍ഗ്രസ് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: അഞ്ചുരുളി ഉന്നതിയിലെ ആളുകളുടെ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിക്കാന്‍ നിര്‍ദേശിച്ച വനംവകുപ്പിന്റെ ദ്രോഹനടപടിക്കെതിരെ കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി, കാഞ്ചിയാര്‍ പള്ളിക്കവലയിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനംചെയ്തു. ദ്രോഹ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്യുന്ന സിപിഐ എം മറുപടി പറയണം. ജനങ്ങളെ കുടിയിറക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്നും വൈദ്യുതി വിച്ഛേദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പള്ളിക്കവലയില്‍നിന്നാരംഭിച്ച പ്രകടനം ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. നേതാക്കളായ തോമസ് രാജന്‍, ജോര്‍ജ് ജോസഫ് പടവന്‍, തോമസ് മൈക്കിള്‍, ടോണി തോമസ്, സെലിന്‍ തോമസ്, ഷാജി വേലംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ സമരത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow