മാങ്കുളം സെന്റ് മേരിസ് എച്ച്എസ്എസ് പ്രഥമാധ്യാപിക സലോമി ജോസഫ് 30ന് വിരമിക്കും    

മാങ്കുളം സെന്റ് മേരിസ് എച്ച്എസ്എസ് പ്രഥമാധ്യാപിക സലോമി ജോസഫ് 30ന് വിരമിക്കും    

Apr 29, 2026 - 15:45
 0
മാങ്കുളം സെന്റ് മേരിസ് എച്ച്എസ്എസ് പ്രഥമാധ്യാപിക സലോമി ജോസഫ് 30ന് വിരമിക്കും    
This is the title of the web page

ഇടുക്കി: വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും ഏറെ സ്‌നേഹിച്ച മാങ്കുളം സെന്റ് മേരിസ് എച്ച്എസ്എസ് പ്രഥമാധ്യാപിക സലോമി ജോസഫ് 30ന് വിരമിക്കും. 1996ല്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ അധ്യാപികയായി പ്രവേശിച്ചു. തുടര്‍ന്ന് കോതമംഗലം, ഇടുക്കി രൂപതകളിലെ വിവിധ എയ്ഡഡ് സ്‌കൂളുകളിലായി തന്റെ സേവനം തുടര്‍ന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ്, വെള്ളയാംകുടി സെന്റ് ജെറോംസ് എന്നീ സ്‌കൂളുകളിലെ ദീര്‍ഘകാല അധ്യാപന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം മാങ്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി നിയമിതയായി. ശാസ്ത്ര മേഖലയില്‍ കുട്ടികളെ വിദഗ്ധമായി ചിന്തിപ്പിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ കൊടുത്തിരുന്നു. കട്ടപ്പന എയ്ഡഡ് ടീച്ചേഴ്സ് ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, രസതന്ത്ര വിഭാഗം റിസോഴ്സ് ഫാക്കല്‍റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. റിട്ട. വിദ്യാഭ്യാസ ഓഫീസര്‍ ടോമി ഫിലിപ്പ് വാഴവരയാണ് ഭര്‍ത്താവ്. മക്കള്‍, അഞ്ജലി ആല്‍ബിന്‍, ഏയ്ഞ്ചല, നിര്‍മല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow