വണ്ടിപ്പെരിയാര്‍ തങ്കമലയിലിറങ്ങിയ കടുവയെ പിടികൂടി മൃഗശാലയിലേയ്ക്ക് മാറ്റണം: ഡീന്‍ കുര്യാക്കോസ് എംപി
വണ്ടിപ്പെരിയാര്‍ തങ്കമലയിലിറങ്ങിയ കടുവയെ പിടികൂടി മൃഗശാലയിലേയ്ക്ക് മാറ്റണം: ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമലയില്‍ തമ്പടിച്ചിരിക്കുന്ന കടുവയെ പിടിച്ചാല്‍ മൃഗശാലയിലേയ്ക്ക് മാറ്റണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. കടുവ ജനവാസ മേഖലയില്‍ എത്തുമോയെന്ന് ജനങ്ങള്‍ക്ക് ഭീതിയുണ്ട്. മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സ്ഥലത്തെത്തി വനപാലകരോട് വിവരങ്ങള്‍ ആരാഞ്ഞു. മൂന്നാറില്‍നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ കടുവയെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഏപ്രില്‍ രണ്ടിന് തുറന്നുവിട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ കടുവ തങ്കമല മാട്ടുപ്പെട്ടിഭാഗത്ത് എത്തിയതായി വനം വകുപ്പ് ജീവനക്കാര്‍ക്ക് സിഗ്‌നല്‍ ലഭിച്ചിരുന്നു.
ഇതോടെ വനം വകുപ്പ് ഇവിടെ രണ്ട് കൂടുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട്, ടി. എം ഉമ്മര്‍, കെ എ സിദ്ധിഖ്, രാജന്‍ കൊഴുവന്‍മാക്കല്‍ ബാബു ആന്റപ്പന്‍, നജീബ് തേക്കിന്‍കാട്ടില്‍, കെ ഉദയകുമാര്‍ എന്നിവരും ഡീന്‍ കുര്യാക്കോസിനൊപ്പമുണ്ടായിരുന്നു.
What's Your Reaction?