വേനല്‍മഴയില്‍ വണ്ടിപ്പെരിയാര്‍ മേഖലയില്‍ നാശനഷ്ടം: ഇടിമിന്നലേറ്റ് വീടിന് കേടുപാട്: മ്ലാമലയില്‍ കടയുടെ മേല്‍ക്കൂര തകര്‍ന്നു

വേനല്‍മഴയില്‍ വണ്ടിപ്പെരിയാര്‍ മേഖലയില്‍ നാശനഷ്ടം: ഇടിമിന്നലേറ്റ് വീടിന് കേടുപാട്: മ്ലാമലയില്‍ കടയുടെ മേല്‍ക്കൂര തകര്‍ന്നു

Apr 29, 2026 - 17:33
 0
വേനല്‍മഴയില്‍ വണ്ടിപ്പെരിയാര്‍ മേഖലയില്‍ നാശനഷ്ടം: ഇടിമിന്നലേറ്റ് വീടിന് കേടുപാട്: മ്ലാമലയില്‍ കടയുടെ മേല്‍ക്കൂര തകര്‍ന്നു
This is the title of the web page

ഇടുക്കി: ഒരു ഇടവേളയ്ക്കുശേഷമുണ്ടായ വേനല്‍മഴയിലും കാറ്റിലും വണ്ടിപ്പെരിയാര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 ഓടെയാണ് വണ്ടിപ്പെരിയാറിലും സമീപ പ്രദേശങ്ങളിലും മഴയും ശക്തമായ കാറ്റും ആരംഭിച്ചത്. മ്ലാമല സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. ഏകദേശം പത്ത് മീറ്റര്‍ ദൂരത്തേക്ക് മേല്‍ക്കൂര തെറിച്ചു വീണെങ്കിലും ആര്‍ക്കും പരിക്കില്ല. മൂന്നോളം കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പ്രദേശവാസികളുംചേര്‍ന്ന് കടയ്ക്കുള്ളിലെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മേഖലയില്‍ പലയിടത്തും മരങ്ങള്‍ ഒടിഞ്ഞുവീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും ചെയ്തു. മരങ്ങള്‍ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പശുമല സ്വദേശിനി ഗീത സൗവരാടിയുടെ വീടിനുമുകളില്‍ ഇടിമിന്നലേറ്റ് വയറിങ് പൂര്‍ണമായും കത്തിനശിക്കുകയും ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ചെയ്തു. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗീതയുടെ മകന്‍ മിന്നലിന്റെ ആഘാതത്തില്‍ കട്ടിലില്‍നിന്നും തെറിച്ചു വീണു. വീടിന് സമീപത്തെ യൂക്കാലി മരത്തിലും ഇടിമിന്നലേറ്റു.

What's Your Reaction?

like

dislike

love

funny

angry

sad

wow