രാജകുമാരി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു

രാജകുമാരി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു

Apr 30, 2026 - 10:28
 0
രാജകുമാരി പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു
This is the title of the web page

ഇടുക്കി: കാലവര്‍ഷത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെ രാജകുമാരി പഞ്ചായത്തില്‍  മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ഈശ്വരന്‍ ഉദ്ഘാടനംചെയ്തു. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി തടയുന്നതിനായി ഒരു മാസം മുമ്പുതന്നെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ജനപ്രതിനിധികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്ത് ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങള്‍, വഴിയോരങ്ങള്‍, നീരുറവകള്‍, നീര്‍ച്ചാലുകള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ആദ്യഘട്ടമായി പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു. കാലവര്‍ഷം എത്തുന്നതിന് മുമ്പുതന്നെ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പകര്‍ച്ചവ്യാധി ഭീഷണി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow