മാട്ടുക്കട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു
മാട്ടുക്കട്ടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: മാട്ടുക്കട്ട ടൗണിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വ്യാഴാഴ്ച അര്‍ധരാത്രി 12ഓടെയാണ് അപകടം. മാട്ടുക്കട്ട പീടികപറമ്പില്‍ ജയരാജിന്റെ വീടിനു മുകളിലൂടെയാണ് അമിതവേഗതയിലെത്തിയ ആള്‍ട്ടോ കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ജയരാജും ഭാര്യയും പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകട വിവരം അറിഞ്ഞത്. അമിത വേഗതയില്‍ എത്തിയ കാര്‍ എതിരെവന്ന ബൈക്കിനെ മാറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. നിസാര പരിക്കേറ്റ യുവാക്കളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






