ചെന്നൈയില്‍ വെള്ളപ്പൊക്കം
ചെന്നൈയില്‍ വെള്ളപ്പൊക്കം

ഇടുക്കി : അതിതീവ്ര മഴയില്‍ ചെന്നൈ നഗരത്തില്‍ കനത്ത വെള്ളപ്പൊക്കം. പലസ്ഥലങ്ങളിലും പൊതുഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ചെന്നൈ നെടുങ്കുന്‍ട്രം നദി കരകവിഞ്ഞതോടെ പലസ്ഥലങ്ങളിലും വീടുകളില്‍ വെള്ളം കയറി. സബ്‌വേകളും അടിപ്പാലങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി. ചെന്നൈ ഉള്‍പ്പെടെ ആറുജില്ലകളില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷോങ് ചുഴലിക്കാട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ അതീവജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
What's Your Reaction?






