പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂള്‍ വാര്‍ഷികവും(എസ്എന്‍ എക്‌സലന്‍സ്) അധ്യാപക രക്ഷകര്‍തൃയോഗവും എസ്എന്‍ഡിപി യോഗം പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മാനേജര്‍ സജി ചാലില്‍ അധ്യക്ഷനായി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു. പുതിയ ശൗചാലയ കോംപ്ലക്സ് പഞ്ചായത്തംഗം സിജോ നടയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം എഇഒ സുരേഷ് കുമാര്‍, എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം ശാഖ സെക്രട്ടറി എ വി മണിക്കുട്ടന്‍, പ്രഥമാധ്യാപകന്‍ പി കെ ബിജു, പിടിഎ സെക്രട്ടറി കെ വി സതീഷ്, ടി ടി സാബു, പി കെ ഷാജി, ലിനിമോള്‍ ജോസ്, വിനോദ് ശാന്തി, ലേഖ ശ്രീധരന്‍, വിജി മരിയ ചാണ്ടി, ദിയ ദീപു, അനില്‍ വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






