അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് 10 മുതല്‍ നെടുങ്കണ്ടത്ത് നടക്കും
അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് 10 മുതല്‍ നെടുങ്കണ്ടത്ത് നടക്കും

ഇടുക്കി: അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് 10 മുതല്‍ നെടുങ്കണ്ടത്ത് നടക്കും. റിക്രൂട്ട്‌മെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 3102 ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് നടത്തിപ്പ് ചുമതല. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എഡിഎം ഷൈജു ജേക്കബിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കരസേന ഉദ്യോഗസ്ഥര്‍ക്കുള്ള താമസസൗകര്യവും നെടുങ്കണ്ടം, രാമക്കല്‍മേട് പ്രദേശങ്ങളിലാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ള താമസസൗകര്യവും ഒരുക്കിയിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കായി കോട്ടയം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. ആവശ്യമെങ്കില്‍ കട്ടപ്പന- നെടുങ്കണ്ടം- രാമക്കല്‍മേട് സര്‍വീസുകളും ഏര്‍പ്പെടുത്തും. പഞ്ചായത്ത്, പൊതുമരാമത്ത്, ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് റാലി നടത്തുന്നത്. കുടുംബശ്രീ നടത്തുന്ന ഭക്ഷണശാലകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മിതമായ നിരക്കില്‍ ഭക്ഷണവും താമസസൗകര്യവും നല്‍കും. പൊലീസിനാണ് ഗതാഗത നിയന്ത്രണ ചുമതല. സ്റ്റേഡിയത്തില്‍ നിയന്ത്രണങ്ങള്‍ക്കായി ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
What's Your Reaction?






