ഓണം വാരാഘോഷം ഓണവില്ല് 2025 കുമളിയില്‍ സമാപിച്ചു
ഓണം വാരാഘോഷം ഓണവില്ല് 2025 കുമളിയില്‍ സമാപിച്ചു

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കുമളി പഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ചിരുന്ന ഓണം വാരാഘോഷം ഓണവില്ല് 2025 കുമളിയില്‍ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച ജനബോധന റാലിയില്‍ നിരവധി പേര്‍ അണിനിരന്നു. കുമളി ബി എഡ് കോളേജിലെയും വിവിധ ഗവ. സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം സിദിഖ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നോളി ജോസഫ്, അംഗങ്ങളായ ബാബു കുട്ടി, ശാന്തി ഷാജിമോന്‍, വിനോദ് ഗോപി, പ്രദീപ്, രജനി ബിജു, ഡിടിപിസി പ്രതിനിധി ലൗലി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






