ഉപ്പുതറയില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരാചാരണം
ഉപ്പുതറയില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരാചാരണം

ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചിത്വമിഷന്റെ സഹകരണത്തോടെ 'വലിച്ചെറിയല്‍ വിരുദ്ധ വാരാചാരണം' നടത്തി. ഇതിന്റെ ഭാഗമായി 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, ഞാന്‍ മാലിന്യം വലിച്ചെറിയില്ല' എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് ഓഫീസില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മാലിന്യം അലക്ഷ്യമായി തള്ളുന്നതിനെതിരെ വിവിധ പരിപാടികളില്‍ സംഘടിപ്പിച്ചുവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് പറഞ്ഞു.
പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ അനധികൃതമായി മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരാചാരണം നടത്തിവരികയാണ്.
What's Your Reaction?






