കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പരിശീലന പരിപാടി നടത്തി
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ പരിശീലന പരിപാടി നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പിയര്‍ എഡ്യൂക്കേറ്റേഴ്സ് പരിശീലന പരിപാടി നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. ഉപ്പുതറ ഹെല്‍ത്ത് ബ്ലോക്കിന്റെ കീഴിലെ 9 പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളിലെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിലുള്ള നഴ്സുമാര്‍, അധ്യാപകര്‍ എന്നിവര്‍ വഴി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമായുള്ള പദ്ധതിയാണിത്. പ്രിന്‍സിപ്പല്‍ ബിജുമോന്‍ ജോസഫ് അധ്യക്ഷനായി. ജെയ്സണ്‍ സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ചക്കുപള്ളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി മാത്തുക്കുട്ടി, കട്ടപ്പന താലൂക്ക് ആശുപത്രി ഡയറ്റീഷന്‍ ആശ ജോസഫ,് അജ്മല്‍ എന്‍ ഡി, ഷീജ ദിവാകരന്‍, മോന്‍സി സെബാസ്റ്റ്യന്‍, സൗമ്യ എസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
What's Your Reaction?






