കുരിശുപാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം 5,6 തീയതികളില്‍
കുരിശുപാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം 5,6 തീയതികളില്‍

ഇടുക്കി: കുരിശുപാറ കോട്ടപാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും 5, 6 തീയതികളില്‍ നടക്കും. കൊടിമരത്തിന്റെ ശിലാസ്ഥാപനം 6ന് നടക്കും. 5ന് രാവിലെ നിര്‍മാല്യദര്‍ശനം, അഭിഷേകം, ഗണപതിഹോമം എന്നിവയും വൈകിട്ട് 6.45ന് ദീപാരാധനയും നടക്കും. 6ന് രാവിലെ നിര്‍മാല്യദര്‍ശനം, അഭിഷേകം എന്നിവക്കുശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കലശാഭിഷേകവും നടക്കും. 10ന് പൊങ്കാല അടുപ്പില്‍ അഗ്നി സമര്‍പണവും 11.30ന് പൊങ്കാല നിവേദ്യവും നടക്കും. വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, ദേവിക്ക് പൂമുടല്‍, ഗാനമേള. ക്ഷേത്രം തന്ത്രി നരമംഗലം വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി വെണ്ണമന ഇല്ലത്ത് ഗിരീഷ് ഗോവിന്ദന്‍ പോറ്റി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.
What's Your Reaction?






