പാമ്പനാറിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്
പാമ്പനാറിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്

പീരുമേട്: പാമ്പനാറിന് സമീപം കെ.എസ്.ആർ.സി ബസുകൾ കൂട്ടി ഇടിച്ച് ആറ് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7.30 യോടെയാണ് അപകടം.കോട്ടയത്ത് നിന്ന് കുമളിക്ക് വന്ന കെ.എസ്.ആർ.ടി.സി ബസും കുമളിയിൽ കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും തമ്മിൽ പാമ്പനാറിന് സമീപം എസ്.ഡി. ഫാർമസി വളവിലാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളിലുമായി ആറ് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തിൽ രണ്ടു ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.
ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചു. അരമണിക്കൂറിനകം വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.
What's Your Reaction?






