സ്വമി ശരണം പാടുവോം സംഗീത ആല്‍ബത്തിന്റെ പ്രകാശനം കുമളിയില്‍
സ്വമി ശരണം പാടുവോം സംഗീത ആല്‍ബത്തിന്റെ പ്രകാശനം കുമളിയില്‍

ഇടുക്കി: സ്വമി ശരണം പാടുവോം സംഗീത ആല്‍ബം കുമളി ഹോളിഡേ ഹോമില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ പ്രകാശനം ചെയ്തു. കുമളി സ്വദേശി ഡോ. എസ്.വി ഋഷി സംവിധാനം ചെയ്ത ആല്‍ബത്തില്‍ ഫ്‌ളവേഴ്‌സ് ടോപ് സിങ്ങര്‍ വിജയി മേഖ്‌ന സുമേഷാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണവും സംഗീതവും ചെയ്തിരിക്കുന്നത് റെജി കുമളിയാണ്. ബേബി ലക്ഷണ ഋഷിയാണ് കേന്ദ്ര കഥാപാത്രം. തമിഴ് സിനിമാരംഗത്തെ 10 ലേറെ ഹാസ്യ കലാകാരന്‍മാരും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനും പ്രോഗ്രാം കോ-ഓഡിനേറ്ററുമായ ജിക്കോ വളപ്പില്‍ അധ്യക്ഷനായി. സിനിമാ സീരിയല്‍ അഭിനേതാവ് അനില്‍ കെ ശിവറാം ആല്‍ബം ഭക്തര്‍ക്കായി സമര്‍പ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, പ്രശസ്ത കോമഡി കലാകാരന്‍ ജയറാം, കേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി.സി. ഗോപാലകൃഷ്ണന്‍, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






