കട്ടപ്പന നഗരസഭയില്‍ ജൈവമാലിന്യ ശേഖരണം ആരംഭിച്ചു
കട്ടപ്പന നഗരസഭയില്‍ ജൈവമാലിന്യ ശേഖരണം ആരംഭിച്ചു

ഇടുക്കി: മാലിന്യമുക്ത നവകേരള ക്യാമ്പയിന്‍ 2.0 യുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ ജൈവമാലിന്യ ശേഖരണം ആരംഭിച്ചു. ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത നവകേരള ക്യാമ്പയിനോടനുബന്ധിച്ച് നടത്തിവരുന്ന ശുചിത്വ പരിപാടികളുടെ ഭാഗമായമാണ് സംസ്ഥാനത്തുടനീളം മാലിന്യ ശേഖരണം നടത്തുന്നത്. 2025 മാര്‍ച്ച് 25 അനകം എല്ലാ വീടുകളും സ്ഥാപനങ്ങളിലും ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുകയോ നഗരസഭ നിര്‍ദേശിക്കുന്ന ഏജന്‍സികള്‍ക്ക് യൂസര്‍ ഫീ നല്‍കി മാലിന്യം കൈമാറുകയോ ചെയ്യണം. നഗരത്തിനുള്ളിലെ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ ബേബി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് സിജോ മോന്‍ ജോസ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, മറ്റ് കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






