മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതീകാത്മക വിലങ്ങ് അണിയിക്കല്‍ സമരം നടത്തി
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതീകാത്മക വിലങ്ങ് അണിയിക്കല്‍ സമരം നടത്തി

ഇടുക്കി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതീകാത്മക വിലങ്ങ് അണിയിക്കല്‍ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ഉദ്ഘാടനം ചെയ്തു. കരിമണല്‍ ശേഖരമുള്ള ആറാട്ടുപുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് രഹസ്യമായി കരിമണല്‍ കടത്തുന്നതിന് സിഎംആര്‍എല്‍ ന് ഒത്താശ ചെയ്തത് പിണറായി വിജയനാണ്. അതിനുള്ള പ്രതിഫലമായാണ് വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് 1.72 കോടി രൂപ ലഭിച്ചതെന്ന് ജനങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വിഷ്ണു സുനില്‍ പറഞ്ഞു. മാസപ്പടി വിഷയത്തില്‍ മക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. കട്ടപ്പനയില്‍ നടന്ന സമരത്തില്‍ പിണറായി വിജയന്റെ മുഖംമൂടിയണിഞ്ഞ വേഷധാരിക്ക് വിലങ്ങ് വെച്ച് നടത്തിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കെ .ജോണ്‍, നിഹാല്‍ ഷിഹബുതിന്‍ , അഡ്വ.ജോമോണ്‍ പി.ജെ, അഡ്വ .മോബിന്‍ മാത്യു, ഷിന്‍സ് ഏലിയാസ്, അസൈന്‍ പള്ളിമുക്ക്, നേതാക്കളായ ജിതിന്‍ തോമസ് ഉപ്പുമാക്കല്‍,ശാരി ബിനു ശങ്കര്‍, മനോജ് രാജന്‍ ,ഷാനു ഷാഹുല്‍, മനു സി. എല്‍, ആല്‍ബിന്‍ മണ്ണഞ്ചേരില്‍, ആനന്ദ് തോമസ്, തോമസ് മൈക്കിള്‍, സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, അലന്‍ സി മനോജ്, എ.എം സന്തോഷ് എന്നിവര്‍ സംസാരിച്ചു
What's Your Reaction?






