ഉപ്പുതറയില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണം നടത്തി ഡീന്‍ കുര്യാക്കോസ്
ഉപ്പുതറയില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണം നടത്തി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കി ജില്ലയിലെ തോട്ടം മേഖലയെ ഇടതുപക്ഷ ഗവണ്‍മെന്റ് മാറ്റിയെന്നും, ഇടുക്കി പാക്കേജ് അടക്കം പ്രഖ്യാപിച്ചതല്ലാതെ നടപ്പിലാക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കുന്നില്ലായന്നും ഡീന്‍ കുര്യാക്കോസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപ്പുതറയിലെ ആദിവാസി, തോട്ടം മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രില്‍ അഞ്ചാം തീയതി മുതല്‍ യു ഡി എഫ് പരസ്യപ്രചരണം ആരംഭിക്കുകയാണ്. അതിന്റെ മുന്നോടിയായിട്ടാണ് വിവിധ മേഖലകളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനത്താല്‍ തോട്ടം മേഖല പ്രതിഷേധത്തിലാണ്. ഇത് ഈ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി മാറും. തോട്ടം തൊഴിലാളികള്‍ക്കായി വിവിധങ്ങളായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രതിഷേധം രേഖപ്പെടുത്തുന്ന തിരഞ്ഞെടുപ്പാണ് തോട്ടം മേഖലയില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നത്.
തോട്ടം ആദിവാസി മേഖലയില്‍ വലിയ സ്വീകരണമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ലഭിച്ചത്. തോട്ടം ലയങ്ങളിലെ തൊഴിലാളികള്‍ മാലയിട്ട് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ഒപ്പം തങ്ങളുടെ വിവിധങ്ങളായ പ്രതിസന്ധികളും അറിയിച്ചു. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി വീണ്ടും കേന്ദ്രത്തിലും സംസ്ഥാനത്തിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും ഡീന്‍ കുര്യാക്കോസ് ഉറപ്പ് നല്‍കി . പര്യടനത്തിന്റെ ഭാഗമായി വിവിധ യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
What's Your Reaction?






