വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 24 വാര്‍ഡുകളില്‍ കൈപ്പത്തി അടയാളത്തിലും ടൗണ്‍ വാര്‍ഡില്‍ ഏണി അടയാളത്തിലുമാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. 22-ാം വാര്‍ഡ് സ്ഥാനാര്‍ഥി കെ കെ സുരേന്ദ്രനാണ് ആദ്യ പത്രിക സമര്‍പ്പിച്ചത്. എ സബീന, ഗീത നേശയന്‍, അശ്വതി ദിവാകരന്‍, പ്രവീണ്‍കുമാര്‍, ഷീബ റാണി, കെ മാരിയപ്പന്‍, വൈ സുരേഷ്, എസ് ഗണേശന്‍, കമല രവി, ആര്‍. ഗണേശന്‍, ജയപ്രഭ, വാണിപ്രിയ, മഹാദേവന്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു. പെട്രോള്‍ പമ്പ് ജങ്ഷനില്‍നിന്ന് പ്രകടനമായി സ്ഥാനാര്‍ഥികളെ ആനയിച്ചു. 15 വര്‍ഷത്തിലേറെയായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള സര്‍വ സന്നാഹവും യുഡിഎഫ് ഒരുക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
What's Your Reaction?

