ചെറുതോണിയില്‍ 3 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
ചെറുതോണിയില്‍ 3 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
ഇടുക്കി: ചെറുതോണിയില്‍ 3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഇടുക്കി വടക്കേടത്ത് ഷിബു ലാല്‍ (33) ആണ് അറസ്റ്റിലായത്. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ചിത്ത് കുമാര്‍ ടി യുടെ നേതൃത്വത്തില്‍ ഇടുക്കി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വര്‍ഷങ്ങളായി ഇയാള്‍ ചെറുതോണി, ഇടുക്കി ഭാഗങ്ങളില്‍ കഞ്ചാവ് മൊത്ത, ചില്ലറ വില്‍പന നടത്തി വരികയായിരുന്നുവെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരിശോധനക്ക് ചെല്ലുമ്പോള്‍ പട്ടിയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. ഷിബുലാലിന്റെ പേരില്‍ മുമ്പ് കൊലപാതക ശ്രമത്തിനും കേസുണ്ട്. മാസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ എക്,ൈസ് ഇന്‍സ്പെക്ടര്‍ രാജേഷ്‌കുമാര്‍ കെ.വി, പ്രിവന്റീവ് ഓഫീസര്‍മിാരായ ഷിജു പി കെ, ജലീല്‍ പി എം, സിജുമോന്‍ കെ എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആല്‍ബിന്‍ ജോസ്, വിഷ്ണു പി, എസ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗ്രീഷ്മ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ശശി പി കെ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?