നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ വലിയ ഗുരുതി: പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികള്‍
നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ വലിയ ഗുരുതി: പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികള്‍

ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ വലിയ ഗുരുതി നടത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു മാമ്പള്ളി നേതൃത്വം നല്‍കി. ഹൈറേഞ്ചിലെ ദേവീ ക്ഷേത്രങ്ങളില്‍ സാധാരണ ഉത്സവ ആഘോഷങ്ങളില്‍ മാത്രമാണ് വലിയ ഗുരുതി ചടങ്ങുകള്‍ നടന്നിരുന്നത്. എന്നാല്‍ ഇനി പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ എല്ലാ മലയാള മാസവും ഭരണി നാളില്‍ വലിയ ഗുരുതി ചടങ്ങുകള്‍ നടക്കും. താന്ത്രിക വിധിപ്രകാരമാണ് ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. കുടുംബ ആരോഗ്യസൗഖ്യത്തിനും ദുരിതരോഗ നിവാരണത്തിനും ഏറ്റവും വിശേഷപ്പെട്ട വഴിപാടാണ് വടക്കുംപുറത്ത് വലിയ ഗുരുതി. നട അടച്ചതിന് ശേഷമാണ് ചടങ്ങുകള്‍ നടക്കുക. ചടങ്ങുകള്‍ക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ക്ഷേത്രം ഭരണസമിതി ഒരുക്കിയിട്ടുണ്ട്. ഭരണസമിതി വൈസ് ചെയര്‍മാന്‍ സുരേഷ് കുഴിക്കാട്ട്, കമ്മറ്റി അംഗങ്ങളായ മോഹന്‍ പാറയില്‍, ജോയിന്‍ സെക്രട്ടറി ചന്ദ്രന്‍ പി പി, നിര്‍മല്‍ ചിറ്റേഴത്ത്, എന്‍ ടി ഗോപി, അനില്‍ കല്ലേട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






