കേരള സംഗീത നാടക അക്കാദമി സംഗീതോത്സവം 30ന് കട്ടപ്പനയില്‍
കേരള സംഗീത നാടക അക്കാദമി സംഗീതോത്സവം 30ന് കട്ടപ്പനയില്‍

ഇടുക്കി: കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി സംഗീതോത്സവം 30ന് കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കട്ടപ്പന ഗവ. സെര്‍വന്റ് കോ-ഓപ്പറേറ്റീവ് ഹാളില്‍ നടന്നു. നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. സംഗീതോത്സവത്തിന് മുന്നോടിയായി ഓണപ്പാട്ട് മത്സരവും മാവേലി മത്സരവും നടക്കും. മത്സരങ്ങള്‍ക്കുശേഷം പ്രശസ്ത സംഗീതജ്ഞന്‍ ഹരികൃഷ്ണന്‍ മൂഴിക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും. കേന്ദ്ര കലാസമിതി പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍ അധ്യക്ഷനായി. സംഗീത നാടക അക്കാദമി അംഗവും സംഗീതോത്സവം കോ-ഓര്‍ഡിനേറ്ററുമായ ആനയടി പ്രസാദ് വിഷയാവതരണം നടത്തി. കേന്ദ്ര കലാസമിതി സെക്രട്ടറി എസ്.സൂര്യലാല്‍, കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ, നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, ഇ ജെ ജോസഫ്, എം.സി ബോബന്‍, സി.ആര്‍ മുരളി, കെ.എന്‍ വിനീഷ് കുമാര്‍, സജിദാസ് മോഹന്‍, ശാന്താ മേനോന്‍, കലാമണ്ഡലം ഹരിത, എം.ആര്‍ രാഗസുധ, വി.വി സോമന്‍, ജെയ്ബി ജോസഫ് തുടങിയവര്‍ സംസാരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍, ഇ.ജെ ജോസഫ്, സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, കെ.എന്‍ വിനീഷ് കുമാര്‍,കാഞ്ചിയാര്‍ രാജന്‍ എന്നിവര്‍ രക്ഷാധികാരികളായും ചെയര്‍മാനായി മോബിന്‍ മോഹന്‍, വൈസ് ചെയര്‍മാന്‍മാരായി സുഗതന്‍ കരുവാറ്റ, എം.സി ബോബന്‍,എസ്.പുഷ്പമ്മ, സി.ആര്‍ മുരളി,സിജോ എവറസ്റ്റ്, സി.സി ജോമോന്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി എസ്. സൂര്യലാലിനെയും ജോയിന്റ് കണ്‍വീനര്‍മാരായി വി.വി സോമന്‍, സജിദാസ് മോഹന്‍, ഹരിത കലാമണ്ഡലം, ആര്‍. മുരളീധരന്‍, ബിജോയ് സ്വരലയ, എം.ആര്‍ രാഗസുധ എന്നിവരും അടങ്ങുന്ന 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പരിപാടികള്‍ക്ക് കെ.എ മണി, ശാന്താമേനോന്‍, ഫൈസല്‍ ജാഫര്‍, രാജേഷ് ലാല്‍, എസ്.കെ മനോജ്, സന്തോഷ് പത്മ, അനന്ദു എബി, ഫ്രാന്‍സിസ് കരുണാപുരം, സ്വാതി മോഹന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






