മരിയാപുരത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍: ഭീതിയോടെ നിര്‍ധന കുടുംബം
മരിയാപുരത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍: ഭീതിയോടെ നിര്‍ധന കുടുംബം
ഇടുക്കി: മരിയാപുരത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍. കോട്ടയില്‍ സുരേന്ദ്രന്റെ വീടിന്റെ അടിത്തറയോടുചേര്‍ന്നുള്ള സംരക്ഷണ ഭിത്തിയാണ് നിലംപൊത്തിയത്. കൂലിപ്പണിക്കാരനായ സുരേന്ദ്രനും വിദ്യാര്‍ഥികളായ രണ്ടുമക്കളുമാണ് ഇവിടെ താമസിക്കുന്നത്. വീടിന്റെ അപകടാവസ്ഥ സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഫലമില്ല. 2018ല്‍ വീടിന്റെ മുന്‍വശത്തെ മണ്ണ് ഇടിഞ്ഞുതുടങ്ങിയിരുന്നു. അര്‍ബുദരോഗിയായിരുന്ന ഭാര്യയെ ചികിത്സിക്കാന്‍ ഭീമമായ തുക മുടക്കിയതോടെ സ്വന്തമായി സംരക്ഷണഭിത്തി നിര്‍മിക്കാമെന്ന തീരുമാനം ഉപേക്ഷിക്കേണ്ടിവരുന്നു. 3 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. സംരക്ഷണഭിത്തി നിര്‍മിക്കാന്‍ വില്ലേജില്‍നിന്ന് സഹായം നല്‍കില്ലെന്നും വീട് ഇടിഞ്ഞാല്‍ സഹായിക്കാമെന്നുമാണ് അറിയിച്ചത്. മഴ ശക്തിപ്രാപിച്ചതോടെ സുരേന്ദ്രനും മക്കളും ഭീതിയോടെയാണ് വീടിനുള്ളില്‍ കഴിയുന്നത്.
What's Your Reaction?