വനിതാ വികസന കോര്‍പ്പറേഷന്റെ വായ്പാ വിതരണം ബൈസണ്‍വാലിയില്‍ നടത്തി
വനിതാ വികസന കോര്‍പ്പറേഷന്റെ വായ്പാ വിതരണം ബൈസണ്‍വാലിയില്‍ നടത്തി
ഇടുക്കി: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം ബൈസണ്‍വാലിയില്‍ നടന്നു. വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഷൈലജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്തുക, സാമ്പത്തികമായി പുരോഗതിയില്‍ എത്തിക്കുക എന്നതാണ് വനിതാ വികസന കോര്‍പ്പറേഷന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. അമിത പലിശയ്ക്ക് സ്വാകാര്യ സ്ഥാപങ്ങളെ ആശ്രയിച്ചു കടക്കെണിയില്‍ വീഴുന്ന കര്‍ഷക കുടുംബങ്ങളെ സംരക്ഷിക്കുക, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുക, ഗ്രാമീണ സ്ത്രികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക, പുതിയ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നീ ലഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബൈസണ്‍വാലി പഞ്ചായത്തിലെ 13 വര്‍ഡുകളിലെ തെരഞ്ഞെടുത്ത 11 കുടുംബശ്രീകള്‍ക്കാണ് ഒരു കോടി 5 ലക്ഷം രൂപ വിതരണം ചെയ്തത്. 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയാണ് ഓരോ കുടുംബശ്രീ യൂണിറ്റുകള്‍ക്കും നല്‍കി വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന്‍ കുന്നേല്‍, വൈസ് പ്രസിഡന്റ് പ്രീതി പ്രേംകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജമ്മ രാധാകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനോയി ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

