അടിമാലി പഞ്ചായത്തിലെ വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു
അടിമാലി പഞ്ചായത്തിലെ വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു
ഇടുക്കി: അടിമാലി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വെളിച്ചം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. 50 ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒരുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി എസ് സിദ്ദീഖ്, കെ എസ് സിയാദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

