കട്ടപ്പന നഗരസഭയുടെ വാഹനങ്ങള്‍ ലേലം ചെയ്തു: കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കം
കട്ടപ്പന നഗരസഭയുടെ വാഹനങ്ങള്‍ ലേലം ചെയ്തു: കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കം

ഇടുക്കി: കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും കണ്ടംചെയ്തതുമായ വാഹനങ്ങള്‍ ലേലം ചെയ്തു. ലേലത്തിനിടെ കച്ചവടക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. 40ലേറെ പേരാണ് ലേലത്തില്‍ പങ്കെടുത്തത്. നഗരസഭയില്‍ മുമ്പ് ഉപയോഗിച്ചിരുന്ന ബൊലേറോ ജീപ്പ്, ടിപ്പര്‍ ലോറി എന്നിവയാണ് ലേലം ചെയ്തത്. മൂവാറ്റുപുഴ, കോതമംഗലം മേഖലകളില്‍ നിന്നുള്ള വാഹന വ്യാപാരികളും ലേലത്തിനെത്തി. 1.25 ലക്ഷം രൂപയ്ക്ക് കട്ടപ്പന സ്വദേശി ജോഷി ബൊലേറോ ലേലത്തില്‍ പിടിച്ചു. ഇതിനിടെയാണ് ചെറിയ തോതില്‍ കച്ചവടക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. 1.35 ലക്ഷം രൂപയ്ക്ക് മൂവാറ്റുപുഴ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ ടിപ്പര്‍ ലോറി ലേലത്തില്‍ പിടിച്ചു
What's Your Reaction?






