മലയോര ഹൈവേ നിര്‍മാണം: ഇരുപതേക്കറിലെ കുടുംബത്തിന് സ്ഥലം കണ്ടെത്താന്‍ നഗരസഭ
മലയോര ഹൈവേ നിര്‍മാണം: ഇരുപതേക്കറിലെ കുടുംബത്തിന് സ്ഥലം കണ്ടെത്താന്‍ നഗരസഭ

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കട്ടപ്പന ഇരുപതേക്കര്‍ പാലത്തിന് സമീപം താമസിക്കുന്ന കുടുംബത്തിന്റെ മാറ്റി പാര്‍പ്പിക്കുന്ന കാര്യം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നഗരസഭയുടെ ഉടമസ്ഥതയില്‍ അനുയോജ്യമായ സ്ഥലമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്‍ഡിഎഫ് കൗണ്‍സിലറുടെ കത്ത് പരിഗണിച്ചാണ് വിഷയം ചര്‍ച്ച ചെയ്തത്. വീട് നിര്‍മിച്ചുനല്‍കാന്‍ കഴിയില്ലെങ്കിലും സര്‍ക്കാര്‍ അനുമതി വാങ്ങി സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
3.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. വിവിധ പദ്ധതികള്‍ വഴി സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ ഗുണനിലവാരമില്ലായ്മയും കൗണ്‍സിലില്‍ ചര്‍ച്ചയായി. പല വാര്‍ഡുകളിലെയും ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറിലായര് കൗണ്‍സിലര്‍മാര്‍ ശ്രദ്ധയില്‍പ്പെടുത്തി. എംപി, എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന ലൈറ്റുകള്‍ക്ക് കുറഞ്ഞത് 3 വര്‍ഷം വാറന്റി ഉണ്ടാകണമെന്ന നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചു. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിനും കൗണ്‍സില്‍ അനുമതി നല്‍കി. ജനനിധിയില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച് ജല അതോറിറ്റിയാണ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ വൈകുന്നത് സംബന്ധിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
What's Your Reaction?






