മാട്ടുപ്പെട്ടി നെറ്റിക്കുടി എസ്റ്റേറ്റില്‍ പടയപ്പ: ആശങ്കയോടെ നാട്ടുകാര്‍
മാട്ടുപ്പെട്ടി നെറ്റിക്കുടി എസ്റ്റേറ്റില്‍ പടയപ്പ: ആശങ്കയോടെ നാട്ടുകാര്‍
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടി നെറ്റിക്കുടി എസ്റ്റേറ്റില്‍ ലയങ്ങള്‍ക്കിടയില്‍ സ്വരൈ്യവിഹാരം നടത്തി പടയപ്പ. തോട്ടം മേഖലയില്‍നിന്ന് പിന്‍വാങ്ങാതെ ജനവാസമേഖലയിലൂടെ പടയപ്പ കഴിഞ്ഞ കുറച്ച് നാളുകളായി ചുറ്റിത്തിരിയുകയാണ്. ലാക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ കഴിഞ്ഞ ദിവസം നാലോളം കടകള്‍ തകര്‍ത്തിരുന്നു. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോള്‍ ഇടക്കിടെ ആക്രമണം സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുണ്ട്. ഇത് തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. ഇത്തവണ മഴക്കാലത്തുപോലും പടയപ്പ കാട് കയറാന്‍ തയാറായില്ല. ഒന്നിലധികം തവണ ജനവാസ മേഖലയില്‍ ഇറങ്ങി വലിയ തോതില്‍ നാശം വരുത്തുകയും ചെയ്തു. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ കാട്ടുകൊമ്പന്റെ ശല്യം രൂക്ഷമാകുമോയെന്നും ആശങ്കയുണ്ട്.
What's Your Reaction?