പരിസ്ഥിതി ദിനം: ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി വൃക്ഷത്തൈ വിതരണം ചെയ്തു
പരിസ്ഥിതി ദിനം: ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി വൃക്ഷത്തൈ വിതരണം ചെയ്തു
ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ സൗത്ത് കമ്മിറ്റി അമ്മയുടെ പേരില്‍ ഒരു മരം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തി. പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 1000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഭാരതത്തില്‍ പ്രധാനമന്ത്രിയായി 12 വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു, ഭാരവാഹികളായ ബിന്ദു കെ പി, ബിനു അനാമിക, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. ജോണിക്കുട്ടി, മഹിളാ മോര്‍ച്ച ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് പ്രൊഫ. ലൗലിമോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?