വണ്ടിപ്പെരിയാറിലെ ഹോം മെയ്ഡ് ചപ്പാത്തി മേക്കിങ് യൂണിറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
വണ്ടിപ്പെരിയാറിലെ ഹോം മെയ്ഡ് ചപ്പാത്തി മേക്കിങ് യൂണിറ്റില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന ഹോം മെയ്ഡ് ചപ്പാത്തി മേക്കിങ് യൂണിറ്റില്‍നിന്ന് രണ്ട് മോട്ടോറും ചപ്പാത്തി മേക്കിങ് ന്യൂ മാറ്റിക് മിഷനും മോഷ്ടിച്ചയാളെ വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടി. 62-ാംമൈല്‍ സ്വദേശി രഞ്ജിത്ത് (26) അണ് പിടിയിലായത്. കഴിഞ്ഞ മെയ് 31നാണ് സംഭവം. സംഭവം നടക്കുന്നതിന് മുമ്പ് രഞ്ജിത്ത് ചപ്പാത്തി യൂണിറ്റിലെത്തുകയും പ്രവര്‍ത്തനങ്ങള്‍ ആരായികയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇനിടെനിന്ന് സാധനങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ ഉടമ പരാതി നല്‍കിയതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്ത് സംശയാസ്പദമായി ഈ ഭാഗത്ത് ബൈക്കില്‍ വരുന്നതായി സിസിടിവി ദൃശ്യത്തില്‍ കാണുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃതസിങ് നായക്, എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?
