കെഡിപി പാറേമാവ് പത്തേക്കര്‍ നഗറില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കെഡിപി പാറേമാവ് പത്തേക്കര്‍ നഗറില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇടുക്കി: കെഡിപി ജില്ലാ കമ്മിറ്റി പാറേമാവ് പത്തേക്കര്‍ നഗറില്‍ പഠനോപകരണ വിതരണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം നിള ബിജു ഉദ്ഘാടടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗ്, കുട, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. കെഡിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ ജയന്‍ അധ്യക്ഷനായി.പൊതുപ്രവര്‍ത്തകരായ അനീഷ് ചേനക്കര, ശ്രീലേഖ ദിലീപ്, ബിന്ദു പ്രസന്നന്‍, സുബിന്‍ കുഴിവേലി, ബിജു ഓടത്തില്‍, സാബു കുഞ്ഞ്, അജയകുമാര്‍ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
