ഇന്ധന വില വര്‍ധന: സിപിഐഎം അണക്കരയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ഇന്ധന വില വര്‍ധന: സിപിഐഎം അണക്കരയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ഇടുക്കി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ അണക്കര ബിഎസ്എന്‍എല്‍ ഓഫീസിലേയ്ക്ക് സിപിഐ എം മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധനയ്‌ക്കെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നലപാടുകള്‍ക്കെതിരെയുമാണ് പരിപാടി സംധടിപ്പിച്ചത്. വണ്ടന്‍മേട് ഏരിയാ സെക്രട്ടറി ടി എസ് ബിസി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ആര്‍ സോദരന്‍, പി കെ രാമചന്ദ്രന്‍, സതീഷ് ചന്ദ്രന്‍,സി കണ്ണന്‍, എ എല്‍ ബാബു, അജി പോളച്ചിറ, ഷെല്ലി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
