വണ്ടന്മേട് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
വണ്ടന്മേട് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി: വണ്ടന്മേട് പഞ്ചായത്ത് കേരളോത്സവത്തിന് ആമയാര് എംഇഎസ് ഹയര് സെക്കന്ഡറി സ്കൂളില് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജേക്കബ് ഉദ്ഘാടനംചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെയും വിവിധ യൂത്ത് ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. 25വരെ വിവിധ ഗ്രൗണ്ടുകളിലും വേദികളിലുമായി മത്സരങ്ങള് നടക്കും. നവംബര് ഒന്നിനാണ് സമാപനം. വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സുരേഷ് മാനങ്കേരി, ജി പി രാജന്, ടോണി മക്കോറ, ജഗദീശന് ആറുമുഖം, ജഗദീഷ് ജയരാജ്, കുടുംബശ്രീ ചെയര്പേഴ്സണ് അമ്പിളി രാജന് തുടങ്ങിയവര് സംസാരിച്ചു. തുടര്ന്ന് എംഇഎസ് സ്കൂള് ഗ്രൗണ്ടില് ഫുട്ബോള് മത്സരങ്ങളും പുറ്റടി കുഡോസ് ബാഡ്മിന്റണ് കോര്ട്ടില് ഷട്ടില് മത്സരങ്ങളും നടന്നു.
What's Your Reaction?