ബോഡിനായ്ക്കന്നൂരില് വെയിറ്റിങ് ഷെഡിലേക്ക് ബസ് ഇടിച്ചുകയറി അമ്മയും മകനും മരിച്ചു.
ബോഡിനായ്ക്കന്നൂരില് വെയിറ്റിങ് ഷെഡിലേക്ക് ബസ് ഇടിച്ചുകയറി അമ്മയും മകനും മരിച്ചു.
ഇടുക്കി: തേനി ബോഡിനായ്ക്കന്നൂരിനുസമീപം തമിഴ്നാട് സര്ക്കാര് ബസ് നിയന്ത്രണം നഷ്ടമായി വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അമ്മയും മകനും മരിച്ചു. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. ബോഡിനായ്ക്കന്നൂര് ചില്ലമരത്തുപെട്ടി സ്വദേശി സുമതി (43), മകന് വിജയ് പ്രവീണ് (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുമതിയുടെ ഭര്ത്താവ് മണിവാസകത്തെ (52) തേനി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് അപകടം. മൂവരും ക്ഷേത്രദര്ശനത്തിനായി ബസ് കാത്തിരിക്കവെ ബ്രേക്ക് നഷ്ടപ്പെട്ട തമിഴ്നാട് സ്റ്റേറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുമതി സംഭവസ്ഥലത്തും വിജയ് പ്രവീണ് ആശുപത്രിയിലേക്കുള്ള വഴിയുമാണ് മരിച്ചത്. തേനി പൊലീസ് സ്ഥലത്തെത്തി തുടര്നടപടികള് സ്വീകരിച്ചു. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോര്ട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹങ്ങള് സംസ്കരിച്ചു.
What's Your Reaction?