ബിജെപി കട്ടപ്പനയില് പന്തംകൊളുത്തി പ്രകടനം നടത്തി
ബിജെപി കട്ടപ്പനയില് പന്തംകൊളുത്തി പ്രകടനം നടത്തി
ഇടുക്കി: മാസപ്പടിക്കേസില് വി ഡി സതീശനും പിണറായി വിജയനും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ ജനറല് സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനംചെയ്തു. കേസില് ഇ ഡി കണ്ടെത്തിയ വിവരങ്ങള് പ്രതിപക്ഷ നേതാവിന് മുന്നിലെത്തിയിട്ടും സര്ക്കാര് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ഇരുമുന്നണികളും പരസ്പരം സംരക്ഷിക്കുകയാണെന്നും പ്രതിഷേധക്കാര് ആരോപിച്ചു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി അധ്യക്ഷനായി. കെ കുമാര്, ഷാജി നെല്ലിപ്പറമ്പില് എന്നിവര് സംസാരിച്ചു. പ്രതിഷേധ പരിപാടികള്ക്ക് സി കെ ശശി, രത്നമ്മ ഗോപിനാഥ്, ജിമ്മി ജോസഫ്, സി എന് രാജപ്പന്, പി ആര് രാജേന്ദ്രന്, അനീഷ് എം എ, ബോണി വര്ഗീസ്, സുമോദ് തങ്കപ്പന് എന്നിവര് നേതൃത്വം നല്കി.
What's Your Reaction?