സിഐടിയു ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം അണക്കരയിൽ തുടങ്ങി
സിഐടിയു ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം അണക്കരയിൽ തുടങ്ങി
ഇടുക്കി: സിഐടിയു ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം അണക്കരയിൽ തുടങ്ങി. സ്വാഗത സംഘം ചെയർമാൻ ആർ തിലകൻ പതാക ഉയർത്തി. പ്രവർത്തകരും നേതാക്കളും രക്തസാക്ഷി മണ്ഡപത്തില് പുഷ്പാര്ച്ചന നടത്തി. അണക്കര എസ്എന്ഡിപി ഹാളിൽ പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി കെ എസ് സുനില്കുമാര് ഉദ്ഘാടനംചെയ്തു. ആർ തിലകൻ അധ്യക്ഷനായി. നേതാക്കളായ കെ കെ ജയചന്ദ്രന്, സി കെ ഹരികൃഷ്ണന്, എസ് ജയമോഹൻ, കെ എസ് മോഹനന്, കെ വി ശശി, ടി എസ് ബിസി തുടങ്ങിയവര് സംസാരിച്ചു. 297 പ്രതിനിധികളും 25 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കുന്നു. 20ന് വൈകിട്ട് നാലിന് സുല്ത്താന്കട, ഏഴാംമൈല് എന്നിവിടങ്ങളില്നിന്നായി 10,000 പേര് അണിനിരക്കുന്ന മഹാറാലി, തുടര്ന്ന് പൊതുസമ്മേളനം വി എസ് സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന് ഉദ്ഘാടനംചെയ്യും. കെ കെ ജയചന്ദ്രന്, എം എം മണി, സി വി വര്ഗീസ് തുടങ്ങിയവര് സംസാരിക്കും. തുടര്ന്ന് ഗാനമേളയും നടക്കും.
What's Your Reaction?