കെഎസ്എസ്എസ്പിയു കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി

കെഎസ്എസ്എസ്പിയു കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി

Aug 12, 2025 - 14:47
 0
കെഎസ്എസ്എസ്പിയു കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്എസ്പിയു കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി. ജില്ലാ കമ്മിറ്റിയംഗം എസ് രാജീവ് ഉദ്ഘാടനം ചെയ്തു. 2024ല്‍ ആരംഭിക്കേണ്ടിയിരുന്ന പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ഒരു മാസത്തെ പെന്‍ഷന്‍ ഉത്സവ ബത്ത അനുവദിക്കുക, 70 വയസ് പൂര്‍ത്തിയായ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, ലഭ്യമാകാനുള്ള ഡിആര്‍ കുടിശികകള്‍ അനുവദിക്കുക,  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. മാര്‍ച്ച് കെഎസ്എസ് പി യു മുന്‍ ജില്ലാ പ്രസിഡന്റ് കെ ശശിധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടോമി  കൂത്രപ്പള്ളി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി വി സാവിത്രി,  ടി കെ വാസു, കെ വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow