ശാന്തന്‍പാറ ലയണ്‍സ് ക്ലബ് ഉദ്ഘാടനംചെയ്തു
ശാന്തന്‍പാറ ലയണ്‍സ് ക്ലബ് ഉദ്ഘാടനംചെയ്തു
ഇടുക്കി: ശാന്തന്‍പാറ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. 32 അംഗങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ക്ലബ് ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി എസ് ജയേഷ് ഉദ്ഘാടനംചെയ്തു. ചടങ്ങിനോടനുബന്ധിച്ച് നടന്ന ചികിത്സാ സഹായ വിതരണം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ എംഎല്‍എയെ പൂപ്പാറ ക്ലബ് അംഗങ്ങള്‍ ആദരിച്ചു. ടി പി സുധീര്‍ (പ്രസിഡന്റ്), സുബിന്‍ ബെന്നി (സെക്രട്ടറി), ടോമി ജോസഫ് (ട്രഷറര്‍) എന്നിവരടങ്ങുന്ന പുതിയ ഭരണസമിതി ചുമതലയേറ്റു. പൂപ്പാറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് തങ്കച്ചന്‍ ജോസഫ് അധ്യക്ഷനായി. കെ പി പീറ്റര്‍, സിബി ഫ്രാന്‍സിസ്, സന്തോഷ് ജോണ്‍, ജോര്‍ജ് സാജു, സജി ടി പി, ബേസില്‍ കെ വര്‍ഗീസ്, വി ടി പൈലി, ഷാജി മാത്യു, പ്രൊഫ. സാംസണ്‍ തോമസ്, ഷൈനു സുകേഷ്, ബേബി പുല്‍പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?