അന്തര്‍ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നെടുങ്കണ്ടം സ്വദേശി സുനില്‍
അന്തര്‍ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നെടുങ്കണ്ടം സ്വദേശി സുനില്‍
ഇടുക്കി: മലേഷ്യയില്‍ നടന്ന അന്തര്‍ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നെടുംകണ്ടം കോമ്പയാര്‍ സ്വദേശി സുനില്‍ കെ കൊഴുവേലി. മലയോര മേഖലയ്ക്ക് അഭിമാനമായി മാറിയ ഈ നേട്ടത്തിനൊപ്പം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഈ പരിശീലകന്‍.
മഗ്നി ഷിറ്റോറിയോ കരാട്ടെ-ഡോ ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പരിശീലനം നടത്തുന്ന സുനില്‍ നിലവില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ഉടമയാണ്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരമായാണ് ഈ അന്തര്‍ദേശീയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. മത്സരവേദിയിലെ വിജയങ്ങള്‍ക്കപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധതയും സുനിലിനെ വേറിട്ടുനിര്‍ത്തുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലധികം കുട്ടികള്‍ക്കാണ് അദ്ദേഹം കരാട്ടെ പരിശീലനം നല്‍കുന്നത്. ബ്യൂട്ടീഷന്‍ കൂടിയായ സുനില്‍ നെടുങ്കണ്ടത്ത് 'മെട്രോ ബ്യൂട്ടി പാര്‍ലര്‍' എന്ന സ്ഥാപനം നടത്തുന്നതിനൊപ്പം കരാട്ടെ പരിശീലനവും തുടരുകയാണ്. യുവാക്കളെയും കുട്ടികളെയും ലഹരിയുടെ കരാളപിടുത്തത്തില്‍നിന്ന് അകറ്റി അച്ചടക്കവും ആത്മവിശ്വാസവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
What's Your Reaction?